ലൈറ്റ് ഇൻ ലൈഫിന്റെ പ്രവർത്തനങ്ങൾ 

കേരളത്തിന് അകത്തും പുറത്തും ഒരുപോലെസഹായങ്ങൾ ചെയ്തുവരുന്ന LIGHT in LIFE, 2013  സ്ഥാപിതമായി. വികലാംഗർക്കായി 10സ്കൂട്ടറുകൾ വിതരണം ചെയ്തുകൊണ്ടായിരുന്നുപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇടുക്കിമലയോരമേഖലയിൽ 75 വീടുകൾ ഇതിനോടകംപൂർത്തീകരിച്ചു നൽകി. KSEB യുമായിസഹകരിച്ചു ഇടുക്കി–ഇടമലക്കുടിമലയോരമേഖലയിൽ 250 വീടുകളിൽ വൈദ്യുതിഎത്തിച്ചു നൽകിയതിലൂടെ വർഷങ്ങളായുള്ളഅവരുടെ  ഇരുളടഞ്ഞ  ജീവിതത്തിലേക്ക്പ്രകാശത്തിന്റെ ഒരു തിരിനാളമാകാൻ LIGHT in LIFE നു സാധിച്ചു. കൂടാതെ 15 കുട്ടികൾക്ക്ഉന്നതവിദ്യാഭ്യസത്തിനുള്ള സഹായവും ആദിവാസിമേഖലയിൽ 100 കുട്ടികൾക്ക് അടിസ്ഥാനവിദ്യാഭാസത്തിനുള്ള സഹായവും വർഷംതോറുംചെയ്തു വരുന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിലെ Somonpara യിൽ 550കുട്ടികൾക്കായുള്ള സ്കൂൾ നിർമ്മാണത്തിനായി 95ലക്ഷം രൂപ  നൽകി  പങ്കാളിയാകാൻ സാധിച്ചതുതന്നെയാണ് നാളിതുവരെയുള്ള   പ്രവർത്തനപാതയിലെ പ്രധാനനാഴികക്കല്ല്.ആരോഗ്യമേഖലയിലും „LIGHT in LIFE“ചെറുതല്ലാത്ത സഹായ പ്രവർത്തനങ്ങൾകാഴ്ചവച്ചിട്ടുണ്ട്. Somonpara യിൽ  പുതുതായി നിർമ്മിച്ച സ്കൂളിനോടു ചേർന്ന് ആരോഗ്യപരിരക്ഷക്കായി ഒരു  പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങാനായി 10 ലക്ഷം രൂപ ധനസഹായം നൽകിLIGHT in LIFE 2018 ലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കഴിഞ്ഞ നാലു വർഷത്തുള്ളിൽ  ഏതാണ്ട് ആറ് കോടിയോളം രൂപ,  വിവിധ പ്രോജക്ടുകൾക്കായി സമാഹരിച്ചു നൽകിജീവകാരുണ്യരംഗത്ത് സ്തുത്യർഹമായ സേവനമാണ് ലൈറ്റ് ഇൻ ലൈഫ് നിർവഹിക്കുന്നത്.

Assam ലെ പിന്നോക്ക സമുദായത്തിലുള്ളകുട്ടികൾക്കായി ഒരു സ്കൂൾ നിർമ്മിക്കുന്നസംരംഭവുമായാണ് ഇത്തവണ ഞങ്ങൾ നിങ്ങളുടെമുന്നിലെത്തുന്നത്. കുട്ടികൾ നാളെയുടെവാഗ്ദാനമാണെന്നും വിദ്യാഭ്യാസം എന്നാൽമെച്ചപ്പെട്ട ജീവിതം തന്നെയാണെന്നും നമുക്കറിയാം.അങ്ങനെയെങ്കിൽ,  താളിയോലകളിൽ നിന്നുംഗൂഗിൾ വരെ എത്തി നിൽക്കുന്ന നമുക്കിടയിൽ,  അടിസ്ഥാന വിദ്യാഭ്യാസത്തിനു പോലുംസാഹചര്യങ്ങൾ ഇല്ലാതെ ജീവിക്കുന്ന ഒരുപറ്റംകുട്ടികൾ ഉണ്ടെന്ന സത്യം വളരെവേദനാജനകമാണ്. ബോധവൽക്കരണത്തിലൂടെവിദ്യാഭാസത്തിന്റെ ആവശ്യകതയെപറ്റിഅറിവുണ്ടെങ്കിലും പ്രതികൂല സാഹചര്യങ്ങളാൽഅവർക്കതു നിഷേധിക്കപ്പെടുന്നു. ചെറിയപ്രായത്തിൽ തന്നെ ചില കുട്ടികൾതൊഴിലിടങ്ങളിലേക്കു ഇറങ്ങുമ്പോൾ മറ്റു ചിലർകുറ്റകൃത്യങ്ങളിലേക്കു തിരിയുന്നു. LIGHT in LIFEന്റെ President  ശ്രീ ഷാജി എടത്തലയും ലൈറ് ഇൻ ലൈഫിന്റെ ഉപദേശകനും,അഭ്യുദയകാംക്ഷിയും ജീവകാരുണ്യപ്രവർത്തകനുമായ Mr. Braddock Steven നും നേരിട്ട് സന്ദർശിച്ചു Assam ലെ അവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയതിനുശേഷം എല്ലാവരുംകൂടി ചേർന്നെടുത്തൊരുതീരുമാനമാണ്   സ്കൂൾ പ്രൊജക്റ്റ്. രണ്ടുഘട്ടങ്ങളായി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ സ്കൂൾകെട്ടിടത്തിന് ഏതാണ്ട് രണ്ടുകോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരുകോടിരൂപ നൽകി സഹായിക്കാനാണ്  LIGHT in LIFEപരിശ്രമിക്കുന്നത്  

LIGHT in LIFE എന്നും നിരാശ്രയർക്കൊപ്പമാണ്.അഞ്ചാം വർഷത്തിൽ എത്തിനിൽക്കുമ്പോഴുംഒന്നുറപ്പിച്ചു പറയാം,  നിങ്ങൾ തന്നെയാണ്ഞങ്ങളുടെ ശക്തി.